അബുദാബിയിൽ ഡ്രോൺ റേസ് മത്സരം വരുന്നു; ഒരു മില്യൺ ഡോളർ സമ്മാനത്തുക

Date:

Share post:

അബുദാബിയിൽ ഒരു മില്യൺ ഡോളറിൻ്റെ സമ്മാനത്തുകയ്ക്കായി ഡ്രോൺ റേസ് മത്സരം സംഘടിപ്പിക്കുന്നു. 2025 ഏപ്രിലിലാണ് മത്സരം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അന്താരാഷ്ട്ര ടീമുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൂതന വിദഗ്ധർ എന്നിവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

ഈ വർഷം ഏപ്രിലിൽ യാസ് മറീന സർക്യൂട്ടിൽ നടന്ന അബുദാബി ഓട്ടോണമസ് റേസിംഗ് ലീഗ് (A2RL) കാർ റേസിൻ്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഡ്രോൺ റേസിംഗ് മത്സരം സംഘടിപ്പിക്കുന്നത്. AI, സ്വയംഭരണ സാങ്കേതികവിദ്യ എന്നിവയിൽ യുഎഇയുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രത്തിൻ്റെ മൂലക്കല്ലാണ് A2RL ഡ്രോൺ റേസെന്ന് സംഘാടനത്തിന് നേതൃത്വം നൽകുന്ന ആസ്പയർ, എ2ആർഎൽ എന്നിവയുടെ സിഇഒ സ്റ്റെഫാൻ ടിമ്പാനോ അഭിപ്രായപ്പെട്ടു.

എഐ രംഗത്ത് പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും സഹകരണം വർദ്ധിപ്പിക്കാനും സാങ്കേതിക വികസനം, വിപണന സാധ്യതകൾ ത്വരിതപ്പെടുത്താനും ഇതുവഴി അവസരമൊരുങ്ങും. ലോകത്തെ പ്രമുഖ പ്രൊഫഷണൽ ഡ്രോൺ റേസിംഗ് ഓർഗനൈസേഷനായ ഡ്രോൺ ചാമ്പ്യൻസ് ലീഗിൻ്റെ പങ്കാളിത്തത്തോടെയാണ് റേസ് ചലഞ്ച് നടക്കുന്നത്. 2028 അവസാനം വരെ പ്രതിവർഷം രണ്ട് റേസുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ഘട്ടങ്ങളിലായാണ് മികച്ച മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താത്പര്യമുളളവർക്ക് സെപ്തംബർ 20 വരെ www.a2rl.io എന്ന വെബ്‌സൈറ്റിൽ റേസ് ചലഞ്ചിനുള്ള രജിസ്‌ട്രേഷൻ ലഭ്യമാണ്. അപേക്ഷകർ സ്വയംഭരണ ഡ്രോൺ ഫ്ലൈറ്റ് വീഡിയോകൾ സമർപ്പിക്കുന്നതിനൊപ്പം തത്സമയ ഡെമോയിലും വിജയം നേടണം.2025 ഏപ്രിലിലെ ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കാൻ 20 ടീമുകൾ വരെ തിരഞ്ഞെടുക്കപ്പെടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...