അബുദാബിയിലെ പ്രധാന പാതകളിൽ ഒന്നായ അൽഐൻ ഹസ്സ ബിൻ സുൽത്താൻ സെൻ്റ് റോഡ് സെപ്റ്റംബർ 1 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സർക്കാർ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അടച്ചിടൽ ഞായറാഴ്ച പുലർച്ചെ 12 മുതൽ സെപ്റ്റംബർ 1 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. അതേസമയം എതിർവശത്തേക്ക് ഗതാഗതം തിരിച്ചുവിട്ട് സമാന്തര സംവിധാനം ഒരുക്കും. ചുവപ്പ്, പച്ച നിറങ്ങളിലായിരിക്കും നിയന്ത്രണം അടയാളപ്പെടുത്തുക.
അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ റോഡിലും നിയന്ത്രണമുണ്ട്. വലതുഭാഗത്തെ രണ്ടു ലൈനുകൾ ഭാഗികമായി അടച്ചതായും സർക്കാർ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 17 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ആരംഭിച്ച് ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ 6 മണിവരെ ആയിരിക്കും നിയന്ത്രണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc