78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്കും ജനങ്ങൾക്കും ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമാണ് ആശംസകൾ അറിയിച്ചത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നത്.
“ഇന്ന് ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കുകയാണ്. ഇത് രാജ്യത്തിൻ്റെ വികസന യാത്രയുടെ തെളിവാണ്. ഈ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുമ്പോൾ എൻ്റെ സുഹൃത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ ജനതയ്ക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇന്ത്യയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ കാര്യങ്ങളിലും ശാശ്വത പങ്കാളിത്തം വളർത്തിയെടുക്കുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണ്.
നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് സന്തോഷകരമായ ഒരു സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു” എന്നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചത്. “ഇന്ത്യൻ പ്രധാനമന്ത്രിക്കും ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു” എന്നാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചത്.
Today, India proudly marks its 78th Independence Day, a testament to the nation's incredible developmental journey. As we celebrate this significant milestone, I extend my heartfelt congratulations to my friend @narendramodi , Prime Minister of India, and to the Indian people.…
— HH Sheikh Mohammed (@HHShkMohd) August 15, 2024