യുവതിയുടെ മരണകാരണം തുമ്പച്ചെടി തോരൻ കഴിച്ചതല്ല; ഹൃദയാഘാതമെന്ന് വെളിപ്പെടുത്തി പൊലീസ്

Date:

Share post:

ചേർത്തല സ്വദേശിനിയായ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ട‌ർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസാണ് വ്യക്തമാക്കിയത്.

ചേർത്തല 17-ാം വാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ദു മരിക്കുന്ന ദിവസം തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. ഇതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്യുകയായിരുന്നു. തോരൻ കഴിച്ചത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്.

ഇന്ദുവിന് പ്രമേഹവും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, തുമ്പച്ചെടി തോരൻ കഴിച്ചത് മരണത്തിലേക്ക് നയിച്ചോ എന്നത് ഈ ഘട്ടത്തിൽ വ്യക്ത‌മല്ല. രാസപരിശോധന നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂ എന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...