പാരീസ് ഒളിംപിക്‌സിന് ഇന്ന് സമാപനം; ആറ് മെഡലുകൾ നേടി പാരീസിനോട് വിടപറയാൻ ഇന്ത്യ

Date:

Share post:

പാരീസിലെ കായിക മാമാങ്കത്തിന് ഇന്ന് സമാപനം കുറിക്കും. ഒളിംപിക്‌സിൽ ആറ് മെഡലുകൾ നേടിയാണ് ഇന്ത്യ പാരീസിനോട് വിട പറയുന്നത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. അതേസമയം, വനിതാ ഗുസ്‌തിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കിൽ ഒരു വെള്ളി മെഡൽ കൂടി ലഭിക്കും.

എന്നാൽ ടോക്കിയോ ഒളിംപിക്‌സിലെ ഏഴ് മെഡലുകളെന്ന നേട്ടം മറികടക്കാൻ സാധിച്ചില്ലെന്ന ദു:ഖത്തോടെയാണ് ഇന്ത്യ ഒളിംപിക്‌സ് വേദി വിടുന്നത്. അതോടൊപ്പം ഒരു സ്വർണ മെഡൽ പോലുമില്ലെന്ന നിരാശയിലും. ഷൂട്ടിങ്, ഹോക്കി, ഗുസ്‌തി, ജാവലിൻ ത്രോ എന്നീ നാല് ഇനങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് മെഡൽ നേടാനായത്. ഇതിൽ ഷൂട്ടിങ്ങിലാണ് മൂന്ന് മെഡലുകൾ സ്വന്തമാക്കിയത്.

പാരീസിൽ ഇന്ത്യയുടെ മെഡൽ ജേതാക്കൾ
• നീരജ് ചോപ്ര (വെള്ളി – ജാവലിൻ ത്രോ പുരുഷ വിഭാഗം)
• മനു ഭാകർ (വെങ്കലം – വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്‌റ്റൽ)
• മനു ഭാകർ, സരബ്ജ്യോത് സിങ് (വെങ്കലം – 2.10 മീറ്റർ എയർ പിസ്‌റ്റൽ മിക്‌സഡ് ടീം)
• സ്വപ്നിൽ കുസാലെ (വെങ്കലം – 50 മീറ്റർ റൈഫിൾ 3 പൊസിഷൻ)
• ഇന്ത്യൻ ഹോക്കി ടീം (വെങ്കലം)
• അമൻ സെഹ്റാവത്ത് (വെങ്കലം – പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തി)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുട്ടികൾക്കൊപ്പം കുട്ടിയായി മമ്മൂട്ടി; ശിശുദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി...

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...