150 വര്‍ഷം പഴക്കമുള്ള സിനിമാക്കാരുടെ പ്രിയപ്പെട്ട മരം. 450ലേറെ സിനിമകളിലെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് സിനിമകളുടെ നിറസാന്നിധ്യമായിരുന്നു സിനിമാമരം കടപുഴകി വീണു. ആന്ധ്ര ഗോദാവരി ജില്ലയിലുള്ള മരമാണ് കഴിഞ്ഞദിവസം നിലംപതിച്ചത്.
ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് സിനിമാലോകത്തെ ഈ മരത്തിൻ്റെ ചുവട്ടിലേക്ക് ആകർഷിച്ചത്. നിരവധി സംവിധായകര്‍ക്കിടയില്‍ഇതേ വിശ്വാസം നിലനിന്നിരുന്നു. തെലുങ്ക് സിനിമയ്ക്ക് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള സിനിമകൾക്കും ഈ മരച്ചുവട് ലൊക്കേഷൻ ആയിട്ടുണ്ട്. ആളുകൾ സിനിമാമരം തേടി എത്തിയതോടെ ഗ്രാമവാസികളും ഐശ്വര്യത്തിൻ്റെ പ്രതീകമായി ഈ മരത്തെക്കണ്ടു.
സമനിയ സമന്‍ എന്ന പേരിൽ അറിയപ്പെടുന്ന മഴവൃക്ഷമാണിത്. മധ്യ, തെക്കന്‍ അമേരിക്കന്‍ മേഖലകളാണ് ഈ മരത്തിൻ്റെ ജന്മദേശം. മരം കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ആ സ്ഥലം സന്ദര്‍ശിക്കാനെത്തി. ഗ്രാമവാസി ആയിരുന്ന സിംഗുലൂരി താത്താബായ് എന്ന വ്യക്തിയാണ് ഈ മരം നട്ടതെന്നാണ് കരുതപ്പെടുന്നത്.