ഒമാൻ റിയാലിൻ്റെ വിനിമയ നിരക്കിൽ വീണ്ടും വർധനവ്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. ഒരു ഒമാനി റിയാലിന് 217.85 രൂപ എന്ന നിരക്കിലാണ് ഒമാനിലെ വിനിമയസ്ഥാപനങ്ങൾ നൽകുന്നത്.
ഒമാൻ റിയാലിൻ്റെ വിനിമയ നിരക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് ഉയരാൻ തുടങ്ങിയത്. ഇന്നലെ ഒരു ഡോളറിന് 83.95 രൂപയായിരുന്നു വിനിമയ നിരക്ക്. ഒമാൻ റിയാലിൻ്റെ വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഡോളർ ശക്തി പ്രാപിച്ചതും മറ്റു കറൻസികളെ അപേക്ഷിച്ച് ഡോളർ ഇൻഡക്സ് ഉയർന്നതാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്. 102.9 പോയിന്റായിരുന്നു ഡോളർ ഇൻഡക്‌സ്. ഇതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസികൾ തകർച്ചയെ നേരിടുകയാണ്.