മികച്ച ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രൺജി പണിക്കർ. കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളിലും കൈകടത്തിയ താരം ഇപ്പോൾ വീണ്ടും സംവിധായകന്റെ വേഷമണിയുകയാണ്. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് രൺജി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഫഹദ് ഫാസിലിനെ നായകനാക്കിയാണ് രൺജി പണിക്കർ ചിത്രമെടുക്കുന്നത്. ഫഹദിന്റെ പിറന്നാൾ ദിവസമായ ഇന്നാണ് പ്രൊജക്ടിനേക്കുറിച്ച് അനൗൺസ് ചെയ്തത്. രൺജി പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
ഗുഡ്വിൽ എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുക. മമ്മൂട്ടി നായകനായെത്തിയ രൗദ്രം ആണ് രൺജി അവസാനമായി സംവിധാനം ചെയ്ത ചിത്രം.