സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് വ്യക്തമാക്കി അധികൃതർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് അധികൃതര്‍ അറിയിച്ചു.
തെറ്റായി പ്രചരിക്കുന്ന വിവരം
വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ല. കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിൻ്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിര്‍’ വഴി പുതുക്കാമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
യഥാർത്ഥ വിവരം
സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസ കാലാവധി അവസാനിക്കും മുൻപ് രാജ്യത്തിന് പുറത്തുപോകണമെന്നത് നിര്‍ബന്ധമാണ്. വിസ കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ പിഴ ഈടാക്കും. എന്നാൽ സിംഗിള്‍ എന്‍ട്രി വിസയ്ക്ക് ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്‍പോർട്ട് ഡയറക്ടറേറ്റിൻ്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി പുതുക്കാന്‍ സാധിക്കും.