നിങ്ങളുടെ വാഹനം ഇനി അതിവേ​ഗം കണ്ടെത്താം; ദുബായ് വിമാനത്താവളത്തിൽ കളർ കോഡുള്ള പാർക്കിംഗ് വരുന്നു

Date:

Share post:

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ ഇനി നിങ്ങളുടെ വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരില്ല. നാവി​ഗേഷൻ എളുപ്പമാക്കാൻ വിമാനത്താവളത്തിൽ കളർ കോഡുള്ള പാർക്കിംഗ് ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതർ.

ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. നിരവധി പേർ ദിവസവും വിമാനത്താവളത്തിൽ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യാത്രയാക്കാനും കൂട്ടിക്കൊണ്ട് പോകുന്നതിനുമായി എത്താറുണ്ട്. ഇവർക്കെല്ലാം വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന പുതിയ കളർ-കോഡ് കാർ പാർക്കുകൾ ഉപകാരപ്രദമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലെ പാർക്കിംഗ് നിരക്ക് ടെർമിനൽ 2-ൽ മണിക്കൂറിന് 15 ദിർഹം മുതൽ 125 ദിർഹം വരെയും ടെർമിനൽ 1-ലും ടെർമിനൽ 3-ലും 5 ദിർഹം മുതൽ 125 ദിർഹം വരെയുമാണ്. പാർക്കിങ്ങിന് ഓരോ ദിവസത്തിൻ്റെയും അധിക ചെലവ് 100 ദിർഹം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...