ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻതാരം ​ഗ്രഹാം തോർപ്പ് അന്തരിച്ചു

Date:

Share post:

ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ​ഗ്രഹാം തോർപ്പ് അന്തരിച്ചു. 55ആം വയസിലാണ് അന്ത്യം. 1993 മുതൽ 2005ൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്ന തോർപ്പ് 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

ഇടം കയ്യൻ ബാറ്ററായിരുന്നു തോർപ്പ്. ടെസ്റ്റിൽ 44.66 ശരാശരിയിൽ 6,744 റൺസാണ് തോർപ്പ് നേടിയത്. ഇതിൽ 16 സെഞ്ച്വറികളും ഉൾപ്പെടും. ഏകദിന ക്രിക്കറ്റിൽ 37.18 ബാറ്റിം​ഗ് ശരാശരിയിൽ 2,380 റൺസും നേടിയിട്ടുണ്ട്. 21 അർദ്ധ സെഞ്ച്വറികളും തോർപ്പിൻ്റെ ഏകദിന കരിയറിലുണ്ട്.

1988 നും 2005 നും ഇടയിൽ സറേയ്ക്കുവേണ്ടി കളിച്ച അദ്ദേഹം കൗണ്ടിക്ക് വേണ്ടി ഏകദേശം 20,000 റൺസ് സ്വന്തമാക്കി. ഇംഗ്ളണ്ട് സീനിയർ ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ അഫ്ഗാനിസ്ഥാൻ്റെ പരിശീലകനായും ചുമതലയേറ്റു.

അസുഖ ബാധിതനായി ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം. ഇം​ഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് മുൻ താരത്തിൻ്റെ മരണം സ്ഥിരീകരിച്ചു. ഗ്രഹാം തോർപ്പിൻ്റെ അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ അനുശോചിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...