ദീപാവലി ആഘോഷിക്കാൻ ഈ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ അയോധ്യയിൽ. ദീപോത്സവത്തില്‍ പങ്കെടുക്കാൻ നാളെ എത്തുന്ന പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഒക്ടോബർ 23 വൈകുന്നേരം അഞ്ചു മണിയോടെ അയോധ്യയിലെത്തി ഭഗവാന് രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കും.
പിന്നീട്, പ്രതീകാത്മക ഭഗവാന് ശ്രീരാമൻ്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30യോടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദീപോത്സവവും പ്രധാനമന്ത്രിയുടെ സന്ദർശനവും പ്രമാണിച്ച് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ദീപോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.
രാംലീല ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മോസ്കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും.