യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഹജ് സീസണിലെ തീർഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹജ്ജ് ഓപ്പറേറ്റർമാർ തീർഥാടകരുമായി ഒപ്പിട്ട കരാറുകൾ കൃത്യമായി പാലിക്കണം എന്നും അധികൃതർ വ്യക്തമാക്കി. കരാറിൽ പറഞ്ഞിട്ടുള്ളതും അംഗീകരിച്ചതുമായ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തിപ്പിടിക്കാൻ തയ്യാറാകണം.കരാർ ലംഘനവും
തീർഥാടകരോടുള്ള അവഗണനയും രാജ്യത്തിൻ്റെ മൂല്യങ്ങൾക്കും സമീപനത്തിനും വിരുദ്ധമാണെന്നും അതോറിറ്റി സൂചിപ്പിച്ചു.
ഹജ്ജ് തീർഥാടകരെ ആകർഷിക്കുന്നതിനായി ഓപ്പറേറ്റർമാരുടെ സേവനങ്ങൾ നവീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.