വയനാടിന് 5 കോടി സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക സംഘമെത്തും

Date:

Share post:

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. 5 കോടി രൂപയാണ് രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വയനാടിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

അതോടൊപ്പം, ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തുക.

മുഖ്യമന്ത്രി പിണറായി വിജയനുമായി എം.കെ.സ്‌റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യുമെന്നും ഉരുൾപൊട്ടൽ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്‌നാട് പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് പുസ്തക അവാർഡിനായി ലഭിച്ചത് 75 രാജ്യങ്ങളിൽ നിന്ന് 4,052 അപേക്ഷകൾ

ഷെയ്ഖ് സായിദ് പുസ്തക അവാർഡിന് 4,052 അപേക്ഷകൾ ലഭിച്ചു. 75 രാജ്യങ്ങളിൽ നിന്നാണ് അപേക്ഷകൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പുസ്‌തകങ്ങളുടെ പട്ടിക ഡിസംബറിൽ...

‘കൊച്ചിയിൽ ഞാനിനി ഇല്ല, മാറ്റം മനസുഖമുള്ള ജീവിതത്തിന് വേണ്ടി’; വേദനയോടെ ആരാധകരോട് ബാല

ഭാര്യ കോകിലയുമൊത്ത് കൊച്ചിയിൽ നിന്നും താമസം മാറ്റാനൊരുങ്ങി നടൻ ബാല. മനസുഖമുള്ള ജീവിതത്തിന് വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ...

54–ാം ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; നാടും ന​ഗരവും വർണ്ണാഭം

54–ാം ദേശീയദിനം ആഘോഷിക്കുകയാണ് ഒമാന്‍. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് അഭിവാദ്യങ്ങളർപ്പിക്കുകയാണ് വിവിധ ഭരണാധികാരികളും സ്വദേശികളും പ്രവാസി സമൂഹവും. ദേശീയ പതാകകൾ കൊണ്ടും...

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...