ട്രക്ക് 15 അടി താഴ്ചയിൽ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴയും പുഴയിലെ ജലനിരപ്പും

Date:

Share post:

ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ ട്രക്ക് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മഴയും പുഴയിലെ ജലനിരപ്പും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ നാവിക സേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല.

പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ വ്യക്തമാക്കിയതിന് പിന്നാലെ അത് അർജുന്റെ ട്രക്കാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. ഇതോടെ നാവിക സേനാ സംഘം തത്കാലം തിരച്ചിൽ അവസാനിപ്പിച്ച് കരയിലേയ്ക്ക് മടങ്ങുകയായിരുന്നു.

നിലവിൽ ട്രക്കുള്ളത് 15 അടി താഴ്ചയിലാണെന്ന് അധികൃതർ വ്യക്തമാക്കി. കരയ്ക്കും മണൽ കുനയ്ക്കും ഇടിയിലാണെന്നാണ് വിവരം. ട്രക്ക് ഉള്ള സ്ഥലം കൃത്യമായി പോയിന്റ് ചെയ്തതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. മഴ മാറുന്നതിനനുസരിച്ച് രക്ഷാപ്രവർത്തനം തുടരാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...