‘അർജുന്റെ ലോറി പുഴയിലേക്ക് നിരങ്ങി വീഴുന്നത് കണ്ടു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

Date:

Share post:

ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ലോറി പുഴയിലേയ്ക്ക് നിരങ്ങി വീഴുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡ എന്നയാളാണ് മരത്തടി കയറ്റിവന്ന ലോറി ​ഗം​ഗാവലി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. പുഴയുടെ അരികിൽ തന്നെ ലോറി ഉണ്ടാവാമെന്നും നാ​ഗേഷ് വ്യക്തമാക്കി. അതേസമയം, സി​​ഗ്നൽ ലഭിച്ചതനുസരിച്ച് ഇതേ സ്ഥലത്ത് അർജുനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

താൻ പുഴക്കരയിൽ ഇരിക്കവെയാണ് കുന്നിടിഞ്ഞതെന്നാണ് നാഗേഷ് ഗൗഡ പറഞ്ഞത്. “കുന്നിൽ നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നത് കണ്ടു. കുന്നിടിഞ്ഞ് വന്ന മണ്ണിനോടൊപ്പം പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്ക് പതിച്ചത്. പിന്നാലെയാണ് തടി കയറ്റിയ ഒരു ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടത്. ഇതേസമയം, കുന്നിൻ്റെ മുകളിലുണ്ടായിരുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് പോസ്‌റ്റും പൊട്ടി താഴേക്ക് വരുന്നുണ്ടായിരുന്നു. ഈ ലൈൻ പുഴയിലേക്ക് വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയർന്ന് കരയിലേയ്ക്ക് ഇരച്ചുകയറി വീടുകൾ തകർത്തു” എന്നാണ് നാഗേഷ് പറഞ്ഞത്.

ലോറി എതിർ ദിശയിലേയ്ക്കായതിനാൽ ലോറിയുടെ പിറകുവശവും ലോറിയിലെ വിറകും മാത്രമാണ് കണ്ടതെന്നും ലോറിയുടെ നിറം ഏതാണെന്ന് മനസിലായില്ലെന്നും നാഗേഷ് വ്യക്തമാക്കി. നാഗേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണതാണോ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചതാണോ പുഴയിൽ സ്ഫോടനത്തിന് കാരണമായതെന്ന് പരിശോധിക്കേണ്ടി വരും. അതേസമയം, ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...