നിങ്ങളുടെ ഭാര്യ ഇത്തരം പരാതികൾ പറയാറുണ്ടോ? എങ്കിൽ ഇത് നിർബന്ധമായും കാണണം; വൈറൽ വീഡിയോ

Date:

Share post:

റീലുകൾ കാണാനിഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വിശ്രമവേളകളിലും ജോലിയുടെ മാനസിക പിരിമുറുക്കത്തിൽ നിന്നും പുറത്തുകടക്കുന്നതിനുമായി എല്ലാവരും റീലുകളെ ആശ്രയിക്കാറുണ്ട്. പലപ്പോഴും നേരമ്പോക്കുകൾ എന്നതിനപ്പുറത്തേയ്ക്ക് ചില കാര്യങ്ങൾ നമുക്ക് മനസിലാക്കിത്തരാനും റീലുകൾ സാധിക്കും. അത്തരത്തിൽ ഒരു റീലാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

അഭിഷാദ് ​ഗുരുവായൂർ എന്ന മോട്ടിവേഷൻ സ്പീക്കറുടേതാണ് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. തമാശകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനാണ് അഭിഷാദ്. ഭാര്യമാരുടെ സ്വഭാവത്തേക്കുറിച്ചാണ് ഇപ്പോൾ അഭിഷാദ് തുറന്നടിച്ചിരിക്കുന്നത്. തുണിയലക്കുന്നതിനെയാണ് ഉദാഹരണമായി പറയുന്നത്. പലപ്പോഴും ഭാര്യമാർ ഭർത്താക്കന്മാരോട് പരാതികൾ പറയുന്നത് പരിഹരിക്കാനല്ലെന്നും താൻ ജോലികൾ ചെയ്യുന്നത് ഭർത്താവിനെ അറിയിക്കാനാണെന്നുമാണ് അദ്ദേഹം തമാശ രൂപേണ വ്യക്തമാക്കുന്നത്.

“ഭാര്യമാർ പലപ്പോഴും ഭർത്താന്മാരോട് പരാതികൾ പറയുന്നത് പരിഹരിക്കാൻ വേണ്ടിയല്ല, കാരണം, ഭാര്യ ഭർത്താവിനോട് ‘ഇന്ന് ഞാൻ കുറേ തുണി അലക്കി’യെന്ന് പറയുമ്പോൾ, ഭാര്യയുടെ കഷ്ടപ്പാട് കുറയ്ക്കാൻ വാഷിങ്മെഷീൻ വാങ്ങാം എന്നാണ് മിക്കവരും പറയുന്നത്. എങ്കിൽ അങ്ങനെയല്ല ഇനി പറയേണ്ടതെന്നാണ് അഭിഷാദ് പറയുന്നത്. തുണിയലക്കിയെന്ന് ഭാര്യ പറയുമ്പോൾ അവളുടെ കൈ പിടിച്ച് ‘എന്റെ മുത്ത് ഇന്ന് കുറേ അലക്കിയല്ലേ’ എന്നാണ് ചോദിക്കേണ്ടത്. അപ്പോൾ സന്തോഷവതിയാകുന്ന ഭാര്യ ‘ഇത് സാരമില്ല, നാളെ ഞാൻ ഇതിൽ കൂടുതൽ അലക്കു’മെന്ന് പറയും” എന്നാണ് അദ്ദേഹം പറയുന്നത്.

കാര്യം തമാശയായാണ് അവതരിപ്പിക്കുന്നതെങ്കിലും വലിയ അർത്ഥമാണ് ഈ വാക്കുകളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. കാരണം, ഭർത്താക്കന്മാരുടെ അം​ഗീകാരം ലഭിക്കാത്തതാണ് പല കുടുംബങ്ങളിലും ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നം. കാരണം രാവിലെ മുതൽ രാത്രി വരെ കുടുംബത്തിന് വേണ്ടി വീടിനുള്ളിൽ വിവിധ ജോലികളിലേർപ്പെടുന്ന ഭാര്യമാരോട് ഒരു നല്ല വാക്കുപോലും പല ഭർത്താന്മാരും പറയാറില്ല. മാത്രമല്ല, വീട്ടുജോലികൾ അവളുടെ മാത്രം ഉത്തരവാദിത്വമാണെന്നും മുദ്രകുത്തും. അതിനുപകരം ചെയ്യുന്നത് ചെറിയ കാര്യമാണെങ്കിലും, അവരെ അഭിനന്ദിക്കുകയോ നല്ലൊരു വാക്ക് പറയുകയോ ചെയ്താൽ ഭാര്യമാർക്ക് സന്തോഷമാകും. ഈ അം​ഗീകാരത്തിന് അപ്പുറത്തേയ്ക്ക് പല ഭാര്യമാരും ഒന്നും ആ​ഗ്രഹിക്കുന്നില്ലെന്നാണ് അഭിഷാദിന്റെ വീഡിയോ വ്യക്തമാക്കുന്നത്.

നിങ്ങളുടെ ഭാര്യമാരും ഇത്തരം ചെറിയ പരാതികൾ പറയാറുണ്ടോ? എങ്കിൽ ഇനി മുതൽ പരാതികൾ കേട്ട ശേഷം പ്രതീകരിക്കുന്ന രീതി ഒന്ന് മാറ്റി നോക്കൂ.. അഭിഷാദിന്റെ ഉപദേശം ​ഗുണപ്രദമാണോ എന്ന് നോക്കാം…

 

View this post on Instagram

 

A post shared by Abhishad AA (@abhishadguruvayoor)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...