‘തലവൻ 2’ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം 65-ാം ദിന വിജയാഘോഷ വേളയിൽ

Date:

Share post:

തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ആസിഫ് അലി-ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ‘തലവൻ’. ചിത്രത്തിന്റെ 65-ാം ദിന വിജയാഘോഷ ചടങ്ങിനിടെ സിനിമയുടെ രണ്ടാം ഭാ​ഗത്തേക്കുറിച്ചുള്ള പ്രഖാപനം എത്തിയിരിക്കുകയാണ്. തലവനിൽ നിർണായക വേഷം കൈകാര്യം ചെയ്‌ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് തലവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് തലവൻ. രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒരു ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണ് ‘തലവൻ’. മെയ് 24ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായും ചിത്രം മാറി.

ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് ഉലകനായകൻ കമൽ ഹാസൻ തന്നെ എത്തിയിരുന്നു. തലവൻ ടീമിനെ നേരിൽ കാണണമെന്ന കമൽഹാസന്റെ ആ​ഗ്രഹ പ്രകാരം ആസിഫ് അലി ഉൾപ്പെടെയുള്ളവർ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകൾ മൂലം ബിജു മേനോന് ടീമിനോപ്പം ചേരാൻ കഴിഞ്ഞില്ലെങ്കിലും തൻ്റെ നിറഞ്ഞ സന്തോഷം ബിജുവിനെ അറിയിക്കണമെന്ന് കമൽഹാസൻ തലവൻ ടീമിനെ പ്രത്യേകം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...