അമ്മയ്ക്കെതിരെ പരാതി നൽകാൻ 3 വയസുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയ വീഡിയോ വൈറലാകുന്നു. അമ്മ മിഠായി വാങ്ങി തരാറില്ലെന്നും അതുകൊണ്ട് അമ്മയ്ക്കെതിരെ കേസെടുക്കണമെന്നുമാണ് കുഞ്ഞിൻ്റെ ആവശ്യം.
കുട്ടിയുടെ പരാതി കേട്ട് ചിരിയടക്കാൻ കഴിയാതെ വനിതാ എസ്ഐ ഇരിക്കുന്നതും കുട്ടിയോട് വിവരം തിരക്കി കയ്യിലെ നോട്ട്പാഡിൽ എഴുതുന്നതുമെല്ലാം വീഡിയോയിൽ കാണാം.
Three-year-old gets angry with mother, goes to the police station to file a complaint, says "mother steals my toffees, put her in jail."#MadhyaPradesh #Burhanpur #Viralvideo pic.twitter.com/SI4CvWgYj0
— Hate Detector 🔍 (@HateDetectors) October 17, 2022
ബുർഹാൻപൂർ ജില്ലയിലെ ദെത്തലായി ഗ്രാമത്തിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് 3 വയസുകാരൻ അമ്മയ്ക്കെതിരെ പരാതി നൽകിയത്. മിഠായി വാങ്ങിത്തരാൻ പറഞ്ഞാൽ അമ്മ വഴക്ക് പറയുമെന്നും അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ അടിച്ചു മാറ്റുമെന്നുമെല്ലാം കുട്ടി പറയുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 3 വയസ്സുള്ള കുട്ടി സ്റ്റേഷനിൽ എത്തിയത് പൊലീസുകാരെയും രസിപ്പിച്ചു.
സംഭവം വെറും കുട്ടിക്കളിയല്ലെന്നും അതിലൊരു സന്ദേശമുണ്ടെന്നും പൊലീസ് പറയുന്നു. ആരോടാണ് പരാതിപ്പെടേണ്ടതെന്ന് ഒരു ചെറിയ കുട്ടിക്ക് പോലും അറിയാം. പൊലീസ് ജന സേവത്തിന് വേണ്ടിയുള്ളതാണെന്നും, എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. വീഡിയോയ്ക്ക് താഴെ നിറയുന്ന കമൻ്റുകളിൽ നിറയെ സീരിയസ് ആയി കുഞ്ഞിനെ കേട്ട പൊലീസിനോടുള്ള പ്രശംസയാണ്.