‘ചിലർ വേട്ടയാടുന്നതിനാൽ മലയാളത്തിൽ സിനിമ കുറയുന്നു’; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

Date:

Share post:

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിനേക്കാൾ മികച്ചൊരു നടനാണെന്ന് പലതവണ തെളിയിച്ച താരം കൂടിയാണ് ദുൽഖർ. മലയാളത്തിന് പുറമെ അന്യഭാഷകളിളും സജീവമായ ദുൽഖർ ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ചിലർ തന്നെ നിരന്തരമായി വേട്ടയാടുന്നതിനാലാണ് മലയാളത്തിൽ തനിക്ക് സിനിമകൾ കുറയുന്നതെന്നാണ് താരം തുറന്നുപറഞ്ഞത്.

മമ്മൂട്ടിയുടെ മകൻ എന്ന വിശേഷണം വെച്ച് മലയാളത്തിൽ തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. മമ്മൂട്ടിയുടെ മകൻ എന്ന ടാ​ഗിനേക്കാൾ ദുൽഖർ സൽമാൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം എന്നാണ് ദുൽഖർ വ്യക്തമാക്കിയത്. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി ദുൽഖർ നടത്തിയ അഭിമുഖത്തിലാണ് മലയാള സിനിമകളെക്കുറിച്ചും അന്യഭാഷാ സിനിമകളെക്കുറിച്ചും തുറന്നുപറച്ചിൽ നടത്തിയത്. വീഡിയോയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.

“മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല. ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്‌ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.

എത്ര സ്നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാൻ ഞാൻ എന്നെ അനുവദിക്കാറില്ല. കാരണം അതൊരു മോശം ശീലമാണെന്നും എന്റെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നും എനിക്കറിയാം. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നത്.

എൻ്റെ പിതാവിൻ്റെ മകൻ ആണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷേ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല” ദുൽഖർ സൽമാൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...