വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് ശവ്വാല്‍ മുപ്പത് വരെ മാത്രമെന്ന് ഹജ്ജ് ഉംമ്ര മന്ത്രാലയം . ഹജ്ജിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ശവ്വല്‍ പതിനഞ്ച് വരെയാണ് അനുമതി നല്‍കിയിരുന്നതെങ്കിലും തിയ്യതി നീട്ടുകയായിരുന്നു.
അതേസമയം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ദുല്‍ഖഅദിലും ഉംറയ്ക്ക് അനുമതി ലഭ്യമാകും. ഇതിനിടെ റമദാനില്‍ 66,94,998 പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കിയെന്നും മദീനയിലെ റൗദ പ്രവേശനത്തിന് 2,62,781 അനുമതി ലഭ്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങൾ ലംഘിച്ച കമ്പനികൾക്ക് എതിരേ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷം ഇന്ത്യയില്‍ നിന്നുളളവര്‍ത്ത് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇക്കുറി കൂടുതല്‍ അവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.