എഐ ചലഞ്ചുമായി യുഎഇ. യുഎഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ എകണോമി, റിമോട്ട് വര്‍ക് ആപ്ലിക്കേഷന്‍സ് ഓഫിസ് (എ.ഐ.ഡി.ജി.ആര്.ഡബ്ല്യു.എ.ഒ), ദുബൈയിലെ മാസ്റ്റര്‍ കാര്‍ഡിൻ്റെ അഡ്വാന്‍സ്ഡ് എഐ ആന്‍ഡ് സൈബര്‍ ടെക്നോളജി സെന്റര്‍, ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്.എ.ബി) എന്നിവരുടെ സഹകരണത്തോടെയാണ് തങ്ങളുടെ ആദ്യ എഐ ചലഞ്ചിന് തുടക്കമിട്ടത്.
രാജ്യത്തിൻ്റെ കോഡിങ് കമ്യൂണിറ്റിയെ വിപുലീകരിക്കാനും ഇന്നൊവേറ്റര്‍മാരെ കണ്ടെത്താനും എഐ ചലഞ്ച് സഹായിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.എഐയെ സമൂഹത്തിന് പ്രയോജനകരമായി ഉപയോഗിക്കാനും നൂതനരീതിയിൽ അവതരിപ്പിക്കാനുമുളള അവസരമാണിതെന്ന് മാസ്റ്റര്‍ കാര്‍ഡ് ഈസ്റ്റ് അറേബ്യന്‍ ഡിവിഷന് പ്രസിഡൻ്റ് ഖലീല്‍ പറഞ്ഞു.
സൈബര്‍ സുരക്ഷ, ബാങ്കിങ്, ഫിനാന്‍സ്, കസ്റ്റമര്‍ ലൈഫ് സൈക്കിള്‍ മാനേജ്മെൻ്റ്, ഉല്പാദനക്ഷമത മെച്ചപ്പെടുത്തല്‍, ഫിന്‍ടെക്, ഇ.എസ്.ജി എന്നിവയില്‍ സീഡ്, സീരീസ് എ സ്റ്റാര്‍ട്ടപ്പുകളെയാണ് എഐ ചലഞ്ച് ക്ഷണിക്കുന്നത്.വിദഗ്ധരുടെ ഒരു പാനല്‍ ഫൈനലിസ്റ്റുകളെ വിലയിരുത്തും.
വിജയിക്ക് 1,50,000 യു.എസ് ഡോളര്‍ കാഷ് പ്രൈസ്, മാസ്റ്റര്‍ കാര്‍ഡിൻ്റെ ആഗോള സ്പോണ്സര്ഷിപ്പുകള്, ഇവൻ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് പുറമെ ആഗോള സ്റ്റാര്‍ട്ടപ് എന്‍ഗേജ്മെൻ്റ് പ്രോഗ്രാമായ സ്റ്റാര്‍ട് പാത്തിലേക്കുള്ള എന്റോള്മെൻ്റും ലഭ്യമാകം.താല്പര്യമുള്ള അപേക്ഷകര്‍ക്ക് 2024 ഓഗസ്റ്റ് 25നകം https://mtsr.cd/3XIQuWF എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.