യുഎഇയിൽ ഇന്ന് ചൂട് കൂടും; താപനില 50 ഡി​ഗ്രി സെൽഷ്യസ് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

Date:

Share post:

യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. പകൽ രാജ്യത്തെ താപനില 50 ​ഡി​ഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

അബുദാബിയിലെ രണ്ട് പ്രദേശങ്ങളായ മെസൈറ, ഗസ്‌യുറ എന്നിവിടങ്ങളിലാണ് താപനില 50 ഡി​ഗ്രി കടക്കുകയെന്നാണ് റിപ്പോർട്ട്. അതേസമയം, ദുബായിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം മിതമായ കാറ്റിനും ചില സ്ഥലങ്ങളിൽ മണൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 50 ഡി​ഗ്രി സെൽഷ്യസ് കവിഞ്ഞിരുന്നു. തുടർച്ചയായ രണ്ട് ദിവസങ്ങളിലാണ് രാജ്യത്ത് താപനില ഉയർന്നുനിന്നത്. ചൂട് വർധിക്കുന്നതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...