75 വർഷത്തിനിടയിലെ റെക്കോർഡ് മഴയ്ക്ക് ഏപ്രിലിൽ യുഎഇ സാക്ഷ്യം വഹിച്ചിരുന്നു. ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. മഴയിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ സൗജന്യ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നൽകിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമാർ പ്രേപ്പർട്ടീവ്.
എമാർ പ്രോപ്പർട്ടീസ് കമ്മ്യൂണിറ്റിയിലെ 4,500 വീടുകളുടെ അറ്റകുറ്റപ്പണികളാണ് സൗജന്യമായി കമ്പനി പൂർത്തിയാക്കി നൽകിയത്. ഡൗൺടൗൺ ദുബായ്, എമാർ സൗത്ത്, ദുബായ് ഹിൽസ് എസ്റ്റേറ്റ്, ദുബായ് ക്രീക്ക് ഹാർബർ, അറേബ്യൻ റാഞ്ചസ്, ദുബായ് മറീന, ദി വാലി എന്നിവിടങ്ങളിലെ എമാറിൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റികളിലെ വീടുകളാണ് കമ്പനി വാസയോഗ്യമാക്കി നൽകിയത്.
രാജ്യത്തെ മറ്റ് പ്രമുഖ ഡെവലപ്പർമാരായ MAG, Damac പ്രോപ്പർട്ടീസും മഴയിൽ നാശം വിതച്ച വീടുകൾക്ക് സൗജന്യ അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചിരുന്നു.