മധുരമൂറും ഈന്തപ്പഴങ്ങളുടെ പ്രദർശനവുമായി ‘ദുബായ് ഡേറ്റ്സ്’ എത്തുന്നു. ദുബായ് ഡേറ്റ്സിന്റെ ആദ്യ പതിപ്പ് ജൂലൈ 27-നാണ് ആരംഭിക്കുന്നത്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദുബായ് – അൽ ഐൻ റോഡിലെ അൽ റിമാൽ ഹാളിൽ വെച്ച് ജൂലൈ 27 മുതൽ ഓഗസ്റ്റ് 3 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എമിറാത്തി സംസ്കാരത്തിലെ ഈന്തപ്പന, ഈന്തപ്പഴം എന്നിവയുടെ പ്രാധാന്യം തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കുന്നത്.