കുവൈത്ത് ദുരന്തം; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

Date:

Share post:

കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പ്രതികളായ ഒരു കുവൈത്ത് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്‌തുകാരെയും 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാനാണ് കുവൈത്ത് കോടതി ഉത്തരവിട്ടത്.

കൊലപാതകം, വ്യാജ സാക്ഷി പറയൽ, കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കൽ, അപകടത്തിൽ പരിക്കേൽപ്പിക്കൽ, അനാസ്ഥ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് പ്രതികളെ രണ്ടാഴ്ചത്തേക്ക് തടവിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു.

ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും അന്വേഷണം തുടരുന്ന സാഹചര്യത്തിൽ നിയമനടപടികൾക്ക് സാധ്യതയുണ്ട്. കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...