കൊടുമൺ പോറ്റിയായി ടിനി ടോം; ബാക്ക് സ്റ്റേജിലെത്തി അഭിനന്ദിച്ച് യാഥാർത്ഥ പോറ്റി

Date:

Share post:

ഭ്രമയു​ഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് അതിശയപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോൾ കൊടുമൺ പോറ്റിയെ വീണ്ടും വേദിയിലെത്തിച്ചിരിക്കുകയാണ് നടൻ ടിനി ടോം. ഭ്രമയുഗം സിനിമയുടെ സ്‌പൂഫ് ആണ് താരം വനിത ഫിലിം അവാർഡ് വേദിയിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള സദസിന് മുന്നിൽ അവതരിപ്പിച്ചത്. സ്കിറ്റ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ടിനിയെ ബാക്ക് സ്റ്റേജിലെത്തി മമ്മൂട്ടി അഭിനന്ദിക്കുകയും ചെയ്തു.

മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമാണെന്നും അദ്ദേഹം ചെയ്ത‌തിൻ്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്നും ടിനി വ്യക്തമാക്കി. മമ്മൂട്ടിയുടെ പേഴ്‌സനൽ മേക്കപ്പ് ആർട്ടിസ്‌റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമൺ പോറ്റിയായി ടിനിയെ ഒരുക്കിയത്. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഭ്രമയുഗം സിനിമയുടെ പശ്ചാത്തലത്തിൽ ടിനിയും ബിജു കുട്ടനും ഹരീഷ് കണാരനും ചേർന്ന് രസകരമായി അവതരിപ്പിച്ചത്.

“ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു സ്കിറ്റ് ആയിരുന്നു അത്. ‘അമ്മ’യുടെ തന്നെ നേതൃത്വത്തിൽ നടന്ന ഷോയിലെ ഏറ്റവും ഗൗരവമേറിയ സ്‌കിറ്റും നമ്മുടേതായിരുന്നു. മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം. അദ്ദേഹം ചെയ്‌തതിൻ്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകർച്ചയായിരുന്നു അത്. മമ്മൂക്ക മാത്രമല്ല സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം അഭിനന്ദിക്കുകയുണ്ടായി” എന്നാണ് സ്കിറ്റിന് ശേഷം ടിനി ടോം പറഞ്ഞത്. മമ്മൂട്ടിക്ക് പിന്നാലെ നിരവധി താരങ്ങളാണ് ടിനി ടോമിനെ അഭിനന്ദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...