യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രഖ്യാപിച്ചു. ജൂലൈ 7ന് (ഞായർ) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഹിജ്‌റി പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സർക്കാർ ജീവനക്കാർക്കും ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തി ദിനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഒരു നീണ്ട വാരാന്ത്യമായാണ് ലഭിക്കുക.
രാജ്യത്തിൻ്റെ കാബിനറ്റ് പ്രഖ്യാപിച്ച 2024-ലെ അവധി ദിവസങ്ങളുടെ പട്ടിക പ്രകാരമാണ് യുഎഇയിലെ പൊതു അവധി ദിനങ്ങൾ കണക്കാക്കുന്നത്. ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 വാർഷിക അവധികൾക്ക് പുറമെയാണ് ഈ അവധികൾ.