മികച്ച വിജയം നേടിയ സ്കൂൾ വിദ്യാർത്ഥികൾക്ക് ആശംസയുമായി ദുബായ് ഭരണാധികാരി

Date:

Share post:

2023-2024 അധ്യയന വർഷത്തിൽ ക്ലാസിൽ ഉന്നത വിജയം നേടിയ എമിറേറ്റ്‌സിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. മികച്ച വിജയം നേടിയ എട്ട് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

സർക്കാർ- സ്വകാര്യ സ്കൂളുകിലെ വിദ്യാർത്തികൾക്ക് പുറമെ അപ്ലൈഡ് ടെക്‌നോളജി വിഭാഗത്തിൽ മികച്ചവിജയം നേടിയവരേയും അഭിനന്ദിച്ചു. അധ്യയന വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാഭ്യാസ ജീവനക്കാരെ അഭിനന്ദിക്കാനും ശൈഖ് മുഹമ്മദ് മറന്നില്ല. സ്കൂളുകളിലൂടെ പുതുതലമുറയേയും രാജ്യത്തിൻ്റെ ഭാവിയേയും കാണുന്നെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖല പുതിയ വികസനതങ്ങളിലേക്ക് കടക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. യുഎഇയിലെ വിദ്യാർത്ഥിക്ക് വേനൽ അവധി സന്തോഷ ദിവസങ്ങളാകട്ടെയെന്നും ഭരണാധികാരി ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...