സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം; യുഎഇയിൽ ജൂലൈ 1 മുതൽ കർശന പരിശോധന

Date:

Share post:

യുഎഇയിൽ സ്വദേശിവത്കരണം ഊർജിതമാക്കുന്നു. 50ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാ​ഗമായി ജൂലൈ 1 മുതൽ പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

2022 മുതലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. എല്ലാ ആറ് മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന കണക്കിൽ സ്വദേശി ജീവനക്കാരുടെ അനുപാതം ഉയർത്തണമെന്നാണ് നിർദേശം. ഇത്തരത്തിൽ സ്വദേശികളുടെ എണ്ണം വർധിപ്പിച്ച് 2026 ഓടെ പത്ത് ശതമാനം സ്വദേശികൾക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിലവിൽ രാജ്യത്ത് പ്രോപ്പർട്ടി, വിദ്യാഭ്യാസം, നിർമ്മാണം, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലാണ് ഏറ്റവും കൂടുതൽ സ്വദേശി നിയമനം നടക്കുന്നത്. അതേസമയം, വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ഓളം കമ്പനികൾക്കെതിരെ മന്ത്രാലയം ഇതിനോടകം നടപടി സ്വീകരിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 20,000 മുതൽ 2 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...