ലണ്ടനിൽ ഒത്തുചേർന്ന് മമ്മൂട്ടിക്കും യൂസഫലിയും ദുല്‍ഖറും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Date:

Share post:

ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് മെ​ഗാ സ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇപ്പോൾ ഇരുവർക്കുമൊപ്പം ആഘോഷത്തിൽ ചേർന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മൂവരും ചേർന്ന് ലണ്ടനിൽ നിൽക്കുന്ന ചിത്രങ്ങാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മമ്മൂട്ടിയും ദുൽഖറും ലണ്ടനിലെ ഷോപ്പിങ് തിരക്കിനിടയിൽ നിൽക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരാധകർ തന്നെയാണ് ഇരുവരെയും തിരഞ്ഞുപിടിച്ചത്. ഇതിനുപിന്നാലെയാണ് താരങ്ങൾക്കൊപ്പം യുസഫലി നിൽക്കുന്ന ചിത്രവും പുറത്തുവന്നത്. അതൊടൊപ്പം ഒരു ചിത്രത്തിൽ ദുൽഖറിൻ്റെ മകൾ മറിയത്തെയും കാണാൻ സാധിക്കും.

ഈ മാസം അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി പ്രത്യക്ഷപ്പെടുക. തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...