ടി20 ലോകകപ്പ്; സെമി ഫൈനൽ നാളെ, ഫൈനലിലേയ്ക്ക് ആരൊക്കെ ടിക്കറ്റെടുക്കും?

Date:

Share post:

ടി20 ലോകകപ്പ് അവസാന ലാപ്പിലേയ്ക്ക് അടുക്കുകയാണ്. സൂപ്പർ 8 പോരാട്ടങ്ങൾക്ക് ശേഷം സെമി ഫൈനൽ മത്സരത്തിലേയ്ക്കാണ് കടക്കുന്നത്. നാളെയാണ് സെമി ഫൈനൽ നടക്കുക. ഗ്രൂപ്പ് ഒന്നിൽ നിന്ന് ഒന്നാമതെത്തിയ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി അഫ്‌ഗാനിസ്ഥാനും ഗ്രൂപ്പ് രണ്ടിൽ നിന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതായും ഇംഗ്ലണ്ട് രണ്ടാമതായും സെമിയിലേക്ക് ടിക്കറ്റെടുത്തത്. നാളെ രാവിലെ ആറ് മണിക്ക് നടക്കുന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും പോരാടും.

ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സെമി, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉൾപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിന് റിസർവ് ദിനമുണ്ട്. മത്സരം നിശ്ചയിച്ച ദിവസം പൂർത്തിയാക്കാനാവാതെ വന്നാൽ മാത്രമേ റിസർവ് ദിനം ഉപയോഗിക്കൂ. അതും ഓവർ കുറച്ചതിന് ശേഷവും കളി തുടരാനാകാതെ വന്നാൽ മാത്രം. ഒന്നാം സെമിക്ക് 60 മിനിറ്റും റിസർവ് ദിനത്തിൽ 190 മിനിറ്റും അധികസമയം ഉണ്ടായിരിക്കും. അഫ്ഗാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം റിസർവ് ദിനത്തിലും തുടരാനായില്ലെങ്കിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനാക്കാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.

അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിക്ക് റിസർവ് ദിനമില്ല. എന്നാൽ, നിശ്ചയിച്ച ദിവസം 250 മിനിറ്റ് അധിക സമയമുണ്ടായിരിക്കും. മാത്രമല്ല, മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമി, ഫൈനൽ മത്സരങ്ങളിൽ ഫലം പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് 10 ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് മത്സരങ്ങളിൽ അഞ്ച് ഓവറായിരുന്നതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....