വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി ‘ഹോളിഡേ ഹോംസ് സെക്ടർ’ പദ്ധതിയുമായി അജ്മാൻ രംഗത്ത്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനൊപ്പം എമിറേറ്റിലെ പാർപ്പിട ഭൂപ്രകൃതി വൈവിധ്യവൽക്കരിക്കുക എന്നതാണ് സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം. അജ്മാൻ്റെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നൽകാൻ പദ്ധതിക്കാകുമെന്ന നിഗമനത്തിലാണ് നീക്കങ്ങൾ.
അജ്മാൻ ഭരണാധികാരി ശൈഖ് ഹമീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദ്ദേശപ്രകാരമാണ് ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. താമസക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അനുബന്ധ സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുന്നതിനും പദ്ധതിക്കാകും.വിനോദസഞ്ചാരികൾക്കും വീട്ടുടമകൾക്കും കമ്പനികൾക്കും പദ്ധതിക്ക് കീഴിൽ ഓൺലൈനായി രജിസ്റർ ചെയ്യാനാകും.
2024ൻ്റെ ആദ്യ പാദത്തിലെ വിനോദസഞ്ചാരികളുടെ വരവ് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം വർധിച്ചെന്നാണ് കണക്കുകൾ.സഞ്ചാരികളുടെ താമസത്തിൻ്റെ ശരാശരി ദൈർഘ്യം 5 ശതമാനം വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ആഡംബര പഞ്ചനക്ഷത്ര റിസോർട്ടുകൾ മുതൽ ഹോട്ടൽ അപ്പാർട്ടുമെൻ്റുകൾ വരെ 52 വ്യത്യസ്ത താമസ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ സൂചിപ്പിച്ചു.