ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; വേഗപരിധി ലംഘനങ്ങളുടെ പിഴപ്പട്ടിക പുറത്തുവിട്ട് അബുദാബി പൊലീസ്

Date:

Share post:

ഡ്രൈവർമാരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക. വേഗപരിധി ലംഘനങ്ങളുടെ പിഴപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. വേഗപരിധി ലംഘനങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് നീക്കം.

വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും ബ്ലാക്ക് പോയിന്റുകളുമാണ് ഡ്രൈവർമാർക്കായി പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
അനുവദനീയമായതിലും 20 കിലോമീറ്റർ വരെ അമിത വേഗതയിൽ സഞ്ചരിച്ചാൽ 300 ദിർഹമാണ് പിഴയായി അടക്കേണ്ടി വരിക. 20 മുതൽ 30 കിലോമീറ്റർ വരെ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത കൂടിയാൽ 700 ദിർഹവും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1000 ദിർഹവും 50 മുതൽ 60 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1,500 ദിർഹം പിഴ ലഭിക്കും. പിഴയ്ക്കൊപ്പം ആറ് ട്രാഫിക് പോയിന്റും ഉണ്ടാകും.

60 കിലോമീറ്ററിൽ അധികം വേഗത കൂടിയാൽ 2,000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുമാണ് ചുമത്തുക. 80 കിലോമീറ്ററിൽ അധികമാണ് വേഗതയെങ്കിൽ 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റും ചുമത്തും. അനുവദനീയമായതിലും കുറഞ്ഞ വേഗതയിൽ വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...