കഅബയുടെ മുഖ്യ താക്കോൽ സൂക്ഷിപ്പുകാരൻ അന്തരിച്ചു

Date:

Share post:

കഅബയുടെ മുഖ്യ താക്കോൽ ഉടമയും സൂക്ഷിപ്പുകാരനുമായ ഷെയ്ഖ് സ്വാലിഹ് അൽ-ഷൈബി ജൂൺ 22 ശനിയാഴ്ച അന്തരിച്ചു. കബറടക്കം മക്കയിലെ അൽ മുഅല്ല സെമിത്തേരിയിൽ നടക്കും. പാരമ്പര്യം അനുസരിച്ച് 2013ലാണ് അദ്ദേഹം കഅബയുടെ സൂക്ഷിപ്പുകാരനായി ചുമതലയേറ്റത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരനായ ഉഥ്മാൻ ബിൻ തൽഹയുടെ 109-ാമത്തെ പിൻഗാമിയായിരുന്നു ഷെയ്ഖ് സാലിഹ് അൽ-ഷൈബി. നൂറ്റാണ്ടുകളായി ഈ കുടുംബം കഅബയുടെ പരിപാലകരായി സേവനമനുഷ്ഠിക്കുന്നു. അതേ കുടുംബത്തിലെ 77-ാമത്തെ സംരക്ഷകനായിരുന്നു അൽ-ഷൈബി.

കഅബയുടെ ശുചീകരണം, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ (കവർ) കീറിപ്പോയാൽ നന്നാക്കൽ തുടങ്ങി കഅബയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഈ കുടുംബത്തിനാണ്. നിലവിൽ കഅബയടുെ തുറക്കലും അടക്കലും മാത്രമായി പരിപാലകൻ്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.

യൂണിവേഴ്സിറ്റി പ്രൊഫസറായ അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മതത്തെയും ചരിത്രത്തെയും കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഇക്കൊല്ലത്തെ ഹജ്ജ് തീർത്ഥാടനത്തിലും കർമ്മനിരതനായ ശേഷമാണ് ഷെയ്ഖ് സാലിഹ് അൽ-ഷൈബിയുടെ വിയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...