സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ഡിജിറ്റൽ വാലറ്റിലൂടെ വിതരണം ചെയ്യും. അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ വഴി തൊഴിലുടമകൾ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറുമെന്ന് മുസാനിദ് പ്ലാറ്റ്ഫോം വഴി അധികൃതർ വ്യക്തമാക്കി. പുതിയതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ഇത്തരത്തിൽ ശമ്പളം നൽകുന്നത്.
തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡിജിറ്റൽ വാലറ്റ് വഴി തൊഴിലുടമകൾക്ക് വീട്ടുജോലിക്കാർക്ക് ശമ്പളം മുൻകൂറായി കൈമാറാനോ ശമ്പളത്തിന്റെ അഡ്വാൻസ് നൽകാനോ വരെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.