കോപ്പയില്‍ മെസിപ്പട പണിതുടങ്ങി; കാനഡയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്

Date:

Share post:

കോപ്പ അമേരിക്കയിൽ വീണ്ടും ചരിത്രം സൃഷ്ടാക്കാൻ മെസിപ്പട. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയ്ക്ക് ആദ്യ മത്സരത്തിൽ വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസും ലൗത്താരോ മാർട്ടിനസുമാണ് അർജന്റീനക്കായി വലകുലുക്കിയത്.

മത്സരത്തിൽ അർജൻ്റീനയെ പലതവണ വിറപ്പിച്ച ശേഷമാണ് ആദ്യമായി കോപ്പയിൽ പന്ത് തട്ടുന്ന കാനഡ കീഴടങ്ങിയത്. ആദ്യ വിസിൽ മുതൽ ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞു. 9-ാം മിനിറ്റിൽ ഡി മരിയക്ക് ലഭിച്ചൊരു ഗോളവസരം കനേഡിയൻ ഗോൾകീപ്പർ തകർത്തു. 42-ാം മിനിറ്റിൽ കനേഡിയൻ മധ്യനിരതാരം സ്റ്റെഫാൻ എസ്റ്റക്യൂവിൻ്റെ ഗോളെന്നുറച്ചൊരു ഷോട്ട് എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായാണ് തട്ടിക്കളഞ്ഞത്.

രണ്ടാം പകുതിയാരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ അർജൻ്റീന മുന്നിലെത്തി. കഴിഞ്ഞ ലോകകപ്പിലെ മിന്നും താരം ജൂലിയൻ അൽവാരസാണ് ഇക്കുറി കോപ്പയിൽ അർജന്റീനയുടെ ഗോളടിമേളത്തിന് തുടക്കം കുറിച്ചത്. ലയണൽ മെസ്സിയിൽ നിന്ന് പന്ത് അലക്സിസ് മക്കലിസ്റ്ററിലേക്ക്. മക്കലിസ്റ്റർ കനേഡിയൻ ഗോളിയെ വെട്ടിയൊഴിഞ്ഞ് അൽവാരസിന് പന്ത് കൈമാറുന്നു. അൽവാരസ് അനായാസം ഗോൾ വല കുലുക്കുകയും ചെയ്തു. പിന്നെ തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു.

കളിയിൽ 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും ഗോളി മാത്രം മുന്നിൽ നിൽക്കേ കിട്ടിയ രണ്ട് സുവർണാവസരങ്ങൾ സൂപ്പർ താരം ലയണൽ മെസ്സി പാഴാക്കി ആരാധകരെ നിരാശപ്പെടുത്തി. ഒടുവിൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ലയണൽ മെസി നൽകിയ പാസ് ലൗതാരോ മാർട്ടിനസ് വലയിലാക്കുകയായിരുന്നു. ഇതോടെ അർജൻ്റീന ഗോൾ പട്ടികയും പൂർത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...