സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഊർജിതമാക്കി യുഎഇ; ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണം

Date:

Share post:

സ്വദേശികവത്കരണം ഊർജിതമാക്കി യുഎഇ. 50ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2022 മുതലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. എല്ലാ ആറ് മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന കണക്കിൽ സ്വദേശി ജീവനക്കാരുടെ അനുപാതം ഉയർത്തണമെന്നാണ് നിർദേശം. ഇത്തരത്തിൽ സ്വദേശികളുടെ എണ്ണം വർധിപ്പിച്ച് 2026 ഓടെ പത്ത് ശതമാനം സ്വദേശികൾക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിലവിൽ രാജ്യത്ത് പ്രോപ്പർട്ടി, വിദ്യാഭ്യാസം, നിർമ്മാണം, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലാണ് ഏറ്റവും കൂടുതൽ സ്വദേശി നിയമനം നടക്കുന്നത്. അതേസമയം, വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ഓളം കമ്പനികൾക്കെതിരെ മന്ത്രാലയം ഇതിനോടകം നടപടി സ്വീകരിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 20,000 മുതൽ 2 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...