വേനൽചൂടിൽ വെന്തുരുകുകയാണ് കുവൈത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ജഹ്റ സ്റ്റേഷനിൽ ഇന്ന് 52 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഈ മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിലൊന്നാണിത്.
അതേസമയം, അബ്‌ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കുവൈത്ത് സിറ്റി, വഫ്ര, ജലാലിയ്യ സ്റ്റേഷനുകളിലും താപനില ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ഇവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇപ്രാവശ്യം വേനൽക്കാലത്ത് ചൂട് കൂടുമെന്നും വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം വർധിക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ആവശ്യമില്ലെങ്കിലും വെള്ളം ധാരാളമായി കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു.