120 കിലോ സ്വർണവും 100 കിലോ വെള്ളിയും; കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

Date:

Share post:

മക്കയിലെ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്‌അൽ രാജകുമാരൻ കദായത്തിൻ്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിനാണ് കിസ്‌വ കൈമാറിയത്. അൽശൈബി കുടുംബത്തിലെ കാരണവരുടെ ഡെപ്യൂട്ടി അബ്‌ദുൽ മലിക് ബിൻ ത്വാഹാ അൽശൈബി പുതിയ കിസ്‌വ സ്വീകരിച്ചു.

കറുത്ത പട്ടിൽ സ്വർണനൂലിൽ ആലേഖനം ചെയ്ത കിസ്‌വ പുതച്ചു നിൽക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനിൽക്കുന്ന കാഴ്ചയാണ്. 670 കിലോ ഭാരമുള്ള കറുത്ത പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് കിസ്‌വ അലങ്കരിക്കുന്നത്. ചതുരാകൃതിയിലുള്ള 16 ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുമുണ്ട്. ആകെ അഞ്ച് കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ.

കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കിസ്‌വയുടെ ഭാഗങ്ങൾ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. അഞ്ചാമത്തെ ഭാഗം കഅ്ബയുടെ പ്രധാന വാതിലിന് മുന്നിൽ തൂക്കുന്ന കിസ്‌വയുടെ ഭാഗമാണ്. 6.32 മീറ്റർ നീളവും 3.30 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. 47 മീറ്റർ നീളത്തിലും 95 സെന്റി മീറ്റർ വീതിയിലും 16 കഷ്ണങ്ങളായാണ് ഇവ നിർമ്മിക്കുന്നത്. കഅ്ബയുടെ വാതിൽ വിരിക്ക് ആറര മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുണ്ട്.

പഴയ കിസ്‌വയുടെ ഭാഗങ്ങൾ മുസ്ലിം രാജ്യങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും വിതരണം ചെയ്തുവരാറാണ് പതിവ്. ഹജ്ജ് വേളയിലെ ജനത്തിരക്കിൽ കേടുപാട് സംഭവിക്കാതിരിക്കാൻ കിസ്‌വ ഹറം കാര്യമന്ത്രാലയം നേരത്തെ ഉയർത്തിക്കെട്ടിയിരുന്നു. പുതുതായി കഅ്ബാലയത്തെ അണിയിച്ച കിസ്‌വയും ഉയർത്തിക്കെട്ടും. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നതോടെ വീണ്ടും കിസ്‌വ താഴ്ത്തിയിടുകയാണ് പതിവ്. 200-ലധികം ജീവനക്കാരാണ് കിസ്‌വ നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...