സാങ്കേതിക തകരാർ; യാത്രക്കാരെ തിരിച്ചിറക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്

Date:

Share post:

സാങ്കേതിക തകരാറിനേത്തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് പുലർച്ചെ 3.30-ന് ഷാർജയിൽ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയത്.

170-ലധികം യാത്രക്കാരുമായി യാത്ര പുറപ്പെടാനിരുന്ന IX 356 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. പുലർച്ചെ 2.30-ന് പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂർ വൈകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് 3.30ന് യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക്ഓഫിന് തയ്യാറെടുക്കവെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവൻ യാത്രക്കാരെയും ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.

വിമാനം തിരിച്ചിറക്കിയതോടെ എപ്പോൾ യാത്ര പുറപ്പെടുമെന്ന് അറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് വിമാന കമ്പനി രാവിലെ ഭക്ഷണം വിതരണം ചെയ്തിരുന്നു. എങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യാനിരുന്നവർ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...