ഖത്തറിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16നാണ് രാജ്യത്ത് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ജൂൺ 16 (ഞായർ) മുതൽ 20 (വ്യാഴം) വരെയാണ് അവധി നൽകിയിരിക്കുന്നത്. പിന്നീട് വരുന്ന വാരാന്ത്യ അവധിക്ക് ശേഷം ജൂൺ 23 (ഞായർ) മുതൽ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.
അഞ്ച് ദിവസത്തെ പെരുന്നാൾ അവധിയാണ് നൽകിയിരിക്കുന്നത്. എങ്കിലും 2 ദിവസത്തെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ രാജ്യത്തെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 7 ദിവസത്തെ അവധിയാണ് ലഭിക്കുക.
രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. എന്നാൽ രാജ്യത്തെ ബാങ്കിങ് മേഖലക്കുള്ള അവധി ഖത്തർ സെൻട്രൽ ബാങ്ക് ആണ് പ്രഖ്യാപിക്കുന്നത്.