മുഖ്യമന്ത്രി കേരളത്തിലെത്താന്‍ വൈകും; സംഘം യുഎഇ സന്ദര്‍ശിക്കും

Date:

Share post:

യുറോപ്പ് സന്ദര്‍ശനത്തിന് ശേഷം കേരള മുഖ്യമന്ത്രിയും സംഘവും യുഎഇ സന്ദര്‍ശിക്കും. ബുധനാ‍ഴ്ച ദുബായിലെത്തുന്ന സംഘം 15 നാണ് കേരളത്തിലെത്തിച്ചേരുകയെന്നും റിപ്പോര്‍ട്ടുകൾ. നേരത്തെ 12ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.

ഒക്ടോബർ 4നാണ് മുഖ്യമന്ത്രിയും സംഘവും വിദേശ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. ആദ്യം നോര്‍വ്വെയിലെത്തിയ സംഘം കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപവത്കരിക്കുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും ധാരണയിലെത്തി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനിച്ചു. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ , വി. ശിവന്‍കുട്ടി എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പിന്നിട് യുകെ സന്ദര്‍ശിച്ച സംഘത്തോടൊപ്പം മന്ത്രി വീണാ ജോര്‍ജ്ജ് , നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻമാരായ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും ചേര്‍ന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടും ആരോഗ്യ തൊ‍ഴില്‍മേഖലയുമായി ബന്ധപ്പെട്ടും കരാറുകൾ ഒപ്പിടുകയും ചര്‍ച്ചകൾ നടത്തുകയും ചെയ്തു. ലോക കേരള സഭയുടെ യൂറോപ്പ് – യുകെ മേഖലതല സമ്മേളനം മുഖ്യമന്ത്ര ലണ്ടനില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

വിദേശതൊ‍ഴിലിന് മലയാളികളെ പ്രാപ്തമാക്കുന്നതിനും തൊ‍ഴിലവസരം ഒരുക്കുന്നതിനും സംഘം നീക്കങ്ങൾ നടത്തി. പ്രവാസികളുടെ ഡാറ്റ ബാങ്ക്‌ തയ്യാറാക്കാൻ നോർക്ക നടപടിയാരംഭിച്ചിട്ടുണ്ട്. വിദേശപഠനത്തിന്‌ പോകുന്നവരുടെ വിവരങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതും ഉറപ്പാക്കും. വിവിധ രാജ്യങ്ങളിൽ പ്രവാസികളായെത്തുന്നവർ വഞ്ചിതരാകാതിരിക്കാൻ ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമെന്ന് സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

അതേസമയം സംഘത്തിലെ ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രതിനിധികൾ വരും ദിവസങ്ങളിൽ നാട്ടിലെത്തും. അതേസമയം യുഎഇയിലേത് സ്വകാര്യ സന്ദർശനമായിരിക്കുമെന്നും പൊതുപരിപാടികളിൽ പ​ങ്കെടുക്കാൻ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ക‍ഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്തി യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...