ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുള്‍ ഇസ്ളാമിന്റെ ആവശ്യം. താന്‍ അസം സ്വദേശിയാണെന്നും ദരിദ്ര കുടുംബത്തിലെ അംഗമാണെന്നും ബന്ധുക്കൾക്ക് തന്നെ കേരളത്തിലെത്തി കാണാനാവില്ലെന്നും അമിറുൾ ഇസ്ലാം സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
ജിഷ കൊലപാതകത്തില്‍ തടവില്‍ കഴിയുന്ന അമിറുൾ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ് കഴിയുന്നത്. 2016 ജൂണ്‍ 14ന് തമിഴ്നാട്ടിലെ കാഞ്ചിപുരത്തുനിന്ന് േകസിലെ പ്രതിയായ അമിറുളിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡിഎന്‍എ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അമിറുളിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും കോടതി ശിക്ഷിക്കുന്നതും.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയനിയും നിയമവിദ്യാര്‍ത്ഥിയുമായിരുന്ന ജിഷ കൊല്ലപ്പെടുന്നത്. കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായി മരിച്ച നിലയിലാണ് ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീടുളള അന്വേഷണത്തില്‍ കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന് സൂചന ലഭിക്കുകയായിരുന്നു.