ജനങ്ങൾക്ക് ആശ്വാസമായി ടാക്സി നിരക്കുകൾ കുറച്ച് അജ്മാൻ. യുഎഇയിൽ ഇന്ധനവില കുറഞ്ഞതിന് പിന്നാലെയാണ് എമിറേറ്റിലെ ഗതാഗത വകുപ്പ് ടാക്സി നിരക്കുകളിൽ കുറവ് വരുത്തിയത്.
ജൂണിൽ കാബ് നിരക്ക് കിലോമീറ്ററിന് 1.84 ദിർഹമാണ്. മെയ് മാസത്തിൽ കിലോമീറ്ററിന് 1.88 ദിർഹം ആയിരുന്നതാണ് 4 ഫിൽസ് കുറച്ചത്. ജൂണിൽ ഇന്ധനവില 20 ഫിൽസ് കുറച്ചതായി യുഎഇ അധികൃതർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗതാഗത വകുപ്പ് താരിഫിൽ ക്രമീകരണം നടത്തിയത്.