ഇന്ന് രാത്രി 10 മണിക്ക് ദുബായ് പോലീസിന്റെ മോക്ക് ഡ്രിൽ നടക്കും. അൽ ഷിന്ദഗ ഏരിയയിലാണ് മോക്ക് ഡ്രിൽ. ദുബായ് പോലീസ് എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ മോക്ക് ഡ്രിൽ നടക്കുന്ന സമയത്ത് ആരും ഫോട്ടോ എടുക്കാൻ പാടില്ല. മാത്രമല്ല ഡ്രില്ലിൽ പങ്കെടുക്കുന്ന യൂണിറ്റുകൾക്കും പട്രോളിംഗിനും വ്യക്തമായ പാത ഉറപ്പാക്കാൻ പരിശീലന സ്ഥലത്ത് നിന്ന് സുരക്ഷിതമായ അകലം പാലിക്കാണമെന്നും ദുബായ് പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.