സെപ കരാറും ആഭരണകയറ്റുമതിയും; ജിജെസി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

Date:

Share post:

സെപ കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിൻ്റെ (ജിജെസി) നേതൃത്വത്തിൽ ദുബായിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യയിലുടനീളമുള്ള 100-ലധികം ജ്വല്ലറികളും യുഎഇയിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാരും പങ്കെടുത്തു. ഇത്തരത്തിലുള്ള ആദ്യത്തെ സെമിനാറാണ് ദുബായിൽ നടന്നത്.

അന്താരാഷ്‌ട്ര ധനസഹായം, മാറുന്ന സുരക്ഷ, ബിസിനസ്സ് ലാൻഡ്‌സ്‌കേപ്പ്, യുഎഇയിൽ ബിസിനസുകൾ എങ്ങനെ സജ്ജീകരിക്കാം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചിരുന്നു.പങ്കാളിത്ത വ്യാപാര കരാറിൻ്റെ (സെപ) ആനുകൂല്യങ്ങളെപ്പറ്റിയും വിശദമായ ചർച്ച നടന്നു. 2022 മാർച്ചിൽ യുഎഇയുമായി ഇന്ത്യ ഒപ്പിട്ട സിഇപിഎ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുളള ആഭരണ ഇറക്കുമതിയുടെ തീരുവ 5 ശതമാനത്തിൽ നിന്ന് ‘പൂജ്യം’ ആയി കുറച്ചിരുന്നു.

ജിജെസി നെക്സ്റ്റ് ജെൻ കൺവീനർ ശ്രീ നിലേഷ് ശോഭവത് സ്വാഗത സെമിനാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സായം മെഹ്‌റ , ജിജെസി വൈസ് ചെയർമാൻ രാജേഷ് റോക്‌ഡെ, ജവഹറ ജ്വല്ലറി എൽഎൽസി, ദുബായ് സിഇഒ തൗഹിദ് അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാല് പാനൽ ചർച്ചകളാണ് നടന്നത്.

യുഎഇയിലേക്ക് 10 ബില്യൺ യുഎസ് ഡോളറിലധികം വാർഷിക കയറ്റുമതി ലക്ഷ്യമിടുന്നതാണ് പങ്കാളിത്ത കരാർ. കൂടാതെ യുഎഇയിൽ നിന്ന് 120 ടൺ വരെ സ്വർണം ഒരു ശതമാനം ഇറക്കുമതി തീരുവയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്കും അനുമതിയുണ്ട്. യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ ഇറക്കുമതി അഞ്ച് വർഷത്തിനുള്ളിൽ 200 ടണ്ണിലെത്തുമെന്നാണ് നിഗമനം.

ജുവല്ലറി വ്യവസായത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്ഥാപിതമായ ഒരു ദേശീയ വ്യാപാര കൗൺസിലാണ് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ. കൂടുതൽ വിവരങ്ങൾക്ക്, ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലുമായി ബന്ധപ്പെടാം. ഫോൺ: 9340031608.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...