‘ദാദാസാഹിബ്’ എന്ന സിനിമയിലൂടെ എത്തിയ നടിയാണ് ആതിര. ഭർത്താവുദ്യോഗം, കരുമാടിക്കുട്ടൻ, കാക്കിനക്ഷത്രം, അണു കുടുംബം. കോം എന്നീ ചിത്രങ്ങളിലും ആതിര വേഷമിട്ടിരുന്നു. വെറും മൂന്ന് വർഷം മാത്രമേ മലയാള സിനിമ മേഖലയിൽ ആതിര സജീവമായിരുന്നത്. എങ്കിലും ആതിരയെ മലയാളികൾ മറന്നിട്ടില്ല. പിടിച്ചു നിൽക്കാൻ കഴിയാത്ത വിധത്തിൽ ജീവിതത്തെ താളംതെറ്റിച്ച ചില ദുരവസ്ഥകൾ സിനിമയിൽ നിന്നും എനിക്കുണ്ടായെന്നും ആ അനുഭവങ്ങൾ ഇപ്പോഴും എന്റെ ഉള്ളിൽ കണ്ണീരായി കിടക്കുന്നുണ്ടെന്നും പറയുകയാണ് താരം.
സിനിമ ഒരു ട്രാപ്പാണെന്നാണ് ആതിര പറയുന്നു. സ്ക്രീനിലോ സംസാരത്തിലോ കണ്ട മുഖമായിരുന്നില്ല പലർക്കും അടുത്തു സംസാരിക്കുമ്പോൾ. ചില മോശം കാര്യങ്ങൾ നമ്മളോട് നേരിട്ട് ചോദിക്കാനോ സംസാരിക്കാനോ അവർക്ക് യാതൊരു മടിയുമില്ലായിരുന്നു. സിനിമയിൽ ഒരുപാട് നല്ല ആൾക്കാരുമുണ്ട്. കുറച്ച് ആളുകൾ മാത്രമായിരുന്നു ഇത്തരക്കാറെന്നും ആതിര പറയുന്നു. ചില അനുഭവങ്ങൾ എല്ലാവർക്കും അത് തരണം ചെയ്യാൻ പറ്റിയെന്നു വരില്ല. ആത്മഹത്യയെക്കുറിച്ചു പോലും ഞാനന്ന് ചിന്തിച്ചിരുന്നു. ഒടുവിൽ എല്ലാം ഒറ്റയടിക്ക് ഇട്ടെറിഞ്ഞു പോരുകയായിരുന്നു. ആരും വിളിക്കാതിരിക്കാൻ എന്റെ ഫോൺ നമ്പർ വരെ ഞാൻ ഉപേക്ഷിച്ചുവെന്നും ആതിര പറയുന്നു.
മോഡലിങ് ചെയ്താണ് ആതിര സിനിമാ മേഖലയിലേക്ക് വന്ന് തുടങ്ങിയത്. ‘ദാദാസാഹിബി’ൽ വിനയൻ സർ ഓകെ പറഞ്ഞ അന്നു തന്നെ ‘ദേവദൂതനി’ലേക്കും ഓഫർ വന്നിരുന്നുവെന്ന് ആതിര പറയുന്നു. അലീനയുടെ ക്യാരക്ടർ ചെയ്യാനായിരുന്നു ആ ഓഫർ, എന്നാൽ ദാദാസാഹിബിൽ ഓകെ പറഞ്ഞതു കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല. അതിനു ശേഷമാണ് പറക്കുംതളികയിൽ ദിലീപേട്ടന്റെ നായികയായി വിളിച്ചത്. പക്ഷേ പൊക്കം കൂടുതലായതു കൊണ്ട് അത് നടന്നില്ല. പറക്കും തളികയുടെ തമിഴ് ചെയ്യാൻ വിവേക് സാറും എന്നെ വന്നു കണ്ടിരുന്നു. പക്ഷേ അവിടെയും ഉയരക്കൂടുതൽ കാരണം നടന്നില്ല എന്നും താരം പറയുന്നു. കോട്ടയം സ്വദേശിയായ വിഷ്ണു നമ്പൂതിരിയാണ് ആതിരയുടെ ഭർത്താവ്. ബ്യൂട്ടീഷൻ കോഴ്സും കാറ്ററിങ്ങ് ഫീൽഡുമായി കുടുംബസമേതം മുന്നോട്ട് ജീവിക്കുകയാണ് താരം.