യുഎഇയിൽ സ്വർണ വില മാറിമറിയുന്നു. ഒരാഴ്ച തുടർച്ചയായി കുറഞ്ഞതിന് ശേഷമാണ് ഇന്നലെ വീണ്ടും വർധിച്ച സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഇന്ന് വിപണി ആരംഭിച്ചപ്പോൾ ഗ്രാമിന് 0.25 ദിർഹമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 24 കാരറ്റ് സ്വർണത്തിന് 284.75 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 263.5 ദിർഹം, 21 കാരറ്റിന് 255.0 ദിർഹം, 18 കാരറ്റിന് 218.75 ദിർഹം എന്നിങ്ങനെയാണ് വില. ഇന്നലെ ഗ്രാമിന് 2.5 ദിർഹം ഉയർന്നതിന് ശേഷമാണ് ഇന്ന് വിപണി ആരംഭിച്ചപ്പോൾ വിലയിൽ കുറവ് വന്നത്. 24 കാരറ്റ് സ്വർണത്തിന് 285.0 ദിർഹമായിരുന്നു ഇന്നലത്തെ വില.
ഇന്ന് രാവിലെ ഔൺസിന് 2,353.03 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടന്നത്. രാജ്യത്തെ സ്വർണ വിപണിയിൽ തുടർച്ചയായി ഉയർച്ച താഴ്ചകൾ വരുന്നതിനാൽ വരും ദിവസങ്ങളിൽ വിലയിൽ എന്തുമാറ്റമാണ് വരിക എന്ന് വിലയിരുത്താൻ സാധിക്കുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായം.