അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി.അനിൽ (29) ആണു മരിച്ചത്. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്നറായിരുന്നു സ്വരൂപ്. കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലുണ്ടായിരുന്നു.
തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.